ഫുൾഹാമിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 05 28 22 29 53 998
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു യുണൈറ്റഡ് വിജയം. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ 23 05 28 22 29 41 274

ഇന്ന് 19ആം മിനുട്ടിൽ വില്യൻ എടുത്ത ഒരു കോർണറിൽ നിന്ന് ടെറ്റെയുടെ ഹെഡർ ഡിഹിയ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 0-1. അധികം വൈകാതെ ഫുൾഹാമിന് ലീഡ് ഇരട്ടിയാക്കാൻ അവസരം കിട്ടി. കസെമിറോ ചെയ്ത ഒരു ഫൗളിന് കിട്ടിയ പെനാൾട്ടി പക്ഷേ മിട്രോവിചിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഡി ഹിയ ഒരു മനോഹര സേവിലൂടെ ആ പെനാൾട്ടി തടഞ്ഞിട്ടു.

ഈ സേവ് യുണൈറ്റഡിന് ഊർജ്ജം തിരികെ നൽകി. 39ആം മിനുട്ടിൽ സാഞ്ചോയിലൂടെ യുണൈറ്റഡ് സമനില നേടി. ആദ്യ പകുതി 1-1 എന്ന് തുടർന്നു. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ബ്രൂണോ യുണൈറ്റഡിന് ലീഡ് നൽകി. ഫ്രെഡിന്റെ പാസിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ. ബ്രൂണോയുടെ ഈ സീസൺ പ്രീമിയർ ലീഗിലെ എട്ടാം ഗോളായിരുന്നു ഇത്.

ഈ ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ 75 പോയിന്റുമായി 3ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫുൾഹാം 52 പോയിന്റുമായി 10ആം സ്ഥാനത്തും ഫിനിഷ് ചെയ്തു.