മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എലാംഗയ്ക്ക് ആയി പത്തോളം ഓഫറുകൾ

Newsroom

20230130 020633

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ അറ്റാക്കിംഗ് താരം എലാംഗയ്ക്കായി നിരവധി ഓഫറുകൾ. പത്തോളം ഓഫറുകൾ താരത്തിനായി മാഞ്ചസ്റ്ററിൽ എത്തിയതായാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ലോണിൽ താരത്തെ സ്വന്തമാക്കാനായി പി എസ് വിയാണ് ഏറ്റവും മുന്നിൽ ഉള്ളത്. ജർമ്മൻ ക്ലബായ ഡോർട്മുണ്ടും എലാംഗയ്ക്ക് ആയി രംഗത്ത് ഉണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എലാംഗയുടെ കാര്യത്തിൽ ഒരു തീരുമാമവും എടുത്തിട്ടില്ല.

അടുത്ത 48 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് താരത്തെ എവിടെ ലോണിൽ അയക്കണം എന്ന് തീരുമാനിക്കും. പെലിസ്ട്രിയും ഗർനാചോയും ഉള്ളത് കൊണ്ട് തന്നെ എലാംഗയെ ലോണിൽ അയക്കാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ഇരുപതുകാരനായ എലാംഗ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. അടുത്തിടെ സ്വീഡിഷ് ദേശീയ ടീമിനായും എലാംഗ അരങ്ങേറ്റം നടത്തിയിരുന്നു.