ബെല്ലറിൻ ബാഴ്സലോണ വിടും

Newsroom

20230130 013413

ജനുവരി വിൻഡോ അടയ്‌ക്കുന്നതിന് മുമ്പ് പോർച്ചുഗീസ് ക്ലബായ സ്പോർടി.ഗ് ബാഴ്സലോണയുടെ ബെല്ലറിനെ സ്വന്തമാക്കാൻ സാധ്യത. പെഡ്രോ പോറോ സ്പർസിലേക്ക് പോവുക ആണെങ്കിൽ പകരക്കാരനായാകും ബെല്ലറിൻ പോർച്ചുഗലിൽ എത്തുക. ബാഴ്‌സലോണയിലെ തന്റെ ആദ്യ സീസണിൽ കളിക്കാൻ‌ അധികം അവസരം കിട്ടാത്തത് കൊണ്ട് തന്നെ വെല്ലറിനും ക്ലബ് വിടാൻ സമ്മതമാണ്.

സാവിയുടെ ടീമിനായി ഒരു ലാ ലിഗ ഗെയിം മാത്രമേ ബെല്ലറിൻ ആദ്യ ഇലവനിൽ എത്തിയുള്ളൂ. നിലവിൽ റൈറ്റ് ബാക്കിൽ ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്ക് ആയി ഉറങ്ങുന്നത്. ബെല്ലെറിൻ്റെ ബാഴ്സലോണ കരാർ സീസണിന്റെ അവസാനത്തോടെ അവസാനിക്കും. ബാഴ്‌സലോണ ബെല്ലറിന്റെ കരാർ നീട്ടാനുള്ള സാധ്യത വളരെ കുറവാണ്.