ഈസ്റ്റ് ബംഗാളിനോട് ഏറ്റുമുട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ജൂലൈയിൽ ഇന്ത്യയിലേക്ക്

- Advertisement -

യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക് എത്തും. ഇന്ത്യൻ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളുമായി സൗഹൃദ മത്സരം കളിക്കാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക. നേരത്തെ തന്നെ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ വർഷത്തെ പ്രീസീസൺ ടൂറിനിടെ ഇന്ത്യയിൽ വരാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം. ജൂലൈയിൽ കളിക്കാൻ തയ്യാറാണെന്ന് കാണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിന് ഔദ്യോഗികമായി കത്ത് നൽകിയതായി കൊൽക്കത്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജൂലൈ 26നാകും മാഞ്ചസ്റ്റർ യുണൈറ്റഡും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടുക. സാൾട്ട് ലേക് സ്റ്റേഡിയം ആകും ഈ വൻ മത്സരത്തിന് വേദിയാവുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനം ആകും ഇത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ വരികയാണെങ്കിൽ പല സൂപ്ർ താരങ്ങളെയും നേരിട്ടു കാണാനുള്ള ഭാഗ്യം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കും.

Advertisement