“മാഞ്ചസ്റ്ററിനായി കളിക്കുക എന്നത് കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിൽ അതീവ സന്തോഷവാനാണെന്ന് നൈജീരിയൻ സ്ട്രൈക്കർ ഒഡിയൊൻ ഇഗാലോ. അപ്രതീക്ഷിതമായാണ് ഇഗാലോയെ യുണൈറ്റഡ് സൈൻ ചെയ്തത്. മാർക്കസ് റാഷ്ഫോർഡിന് പരിക്കേറ്റതോടെ പകരക്കാരനെ തേടി അവസാനം യുണൈറ്റഡ് ഇഗാലോയിൽ എത്തുകയായിരുന്നു. നേരത്തെ തന്നെ യുണൈറ്റഡിനോടുള്ള ആരാധന വ്യക്തമാക്കിയിട്ടുള്ള താരമാണ് ഇഗാലോ.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുക എന്നത് തന്റെ സ്വപനമായിരുന്നു. അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. താൻ അതീവ സന്തോഷവാനാണ്. ഇഗാലോ പറഞ്ഞു. ഇത് തന്റെ കരിയറിലെ വലിയൊരു അവസരമാണ്. താരം പറഞ്ഞു. 30കാരനായ താരത്തെ ചൈനയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചിരിക്കുന്നത്. ടീമിനു വേണ്ടി കഷ്ടപ്പെടാൻ താൻ തയ്യാറാണ് എന്നും സീസൺ നല്ലരീതിയിൽ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും ഇഗാലോ പറഞ്ഞു. യുണൈറ്റഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് താരം ഇപ്പോൾ.

Advertisement