ആൻഡി ഒ ബോയ്ല് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡെപ്യൂട്ടി ഫുട്ബോൾ ഡയറക്ടർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഡി ഒ ബോയിലിനെ ക്ലബ്ബിന്റെ ആദ്യ ഡെപ്യൂട്ടി ഫുട്ബോൾ ഡയറക്ടറായി നിയമിച്ചു. യുണൈറ്റഡ് ഫുട്ബോൾ ഡയറക്ടർ ജോൺ മുർട്ടോയ്ക്ക് ഒപ്പം ആകും 39കാരനായ ഒ ബോയ്‌ൽ പ്രവർത്തിക്കുക. നോർത്തേൺ ഐറിഷുകാരമായ ഒ ബോയ്‌ൽ യുണൈറ്റഡ് അക്കാദമിയിൽ പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ ജോലി ഉപേക്ഷിച്ചാണ് ഇപ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനൊപ്പം വീണ്ടും ചേരുന്നത്.

മുമ്പ് ലിവർപൂളിൽ യർഗൻ ക്ലോപ്പിന്റെ ഫിറ്റ്‌നസ് കോച്ചായിരുന്നു ഒ ബോയ്‌ൽ, കൂടാതെ ഇംഗ്ലണ്ട് അണ്ടർ 21 ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.