വാൻ ബിസാകയെ തേടി റോമ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ശ്രമിക്കുന്ന വാൻ ബിസാകയെ റോമ സ്വന്തമാക്കിയേക്കും. റോമ താരത്തിനായി ആദ്യ ഓഫർ തയ്യാറാക്കുക ആണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ ആകും ജോസെയുടെ റോമ വാൻ ബിസാകയ്ക്ക് ആയി മുന്നോട്ട് വെക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് 50 മില്യൺ വാങ്ങിയ താരത്തെ 30 മില്യൺ യൂറോക്ക് വിൽക്കാൻ തയ്യാറാകുമോ എന്നത് സംശയമാണ്. ഈ കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം തന്നെയാണ് വാൻ ബിസാകയ്ക്ക് ഈ ടീമിൽ ഭാവിയില്ല എന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.

എറിക് ടെം ഹാഗും ബിസാകയെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. അറ്റാക്കിങ് ഫുൾബാക്കുകളുടെ കാലത്ത് ഇത്രയും ഡിഫൻസീവ് ആയ ഒരു ഫുൾബാക്കിന് ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നിൽ കളിക്കുക എളുപ്പമാകില്ല എന്ന് നേരത്തെ തന്നെ പ്രവചനം ഉണ്ടായിരുന്നു. ഒലെയുടെ കീഴിൽ ബിസാക ആയിരുന്നു യുണൈറ്റഡിന്റെ ഒന്നാം റൈറ്റ് ബാക്ക്. എന്നാൽ ഒലെ പോയതോടെ ഡാലോട്ട് റൈറ്റ് ബാക്കിൽ ഒന്നാമത് എത്തി. അറ്റാക്കിംഗ് സൈഡിൽ ഒരു ഉപകാരവും ഇല്ലാത്തത് ബിസാകയെ ആരാധകരിൽ നിന്നും അകറ്റി. താരത്തെ വിറ്റ് പുതിയ റൈറ്റ് ബാക്കിനെ എത്തിക്കാനാണ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.