റോയ് കൃഷ്ണയും എ ടി കെ മോഹൻ ബഗാൻ വിടും

20220601 013823

ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാന്റെ അറ്റാക്കിലെ പ്രധാന താരമായ റോയ് കൃഷ്ണ ക്ലബ് വിടും. നേരത്തെ ഡേവിഡ് വില്യംസും ക്ലബ് വിടും എന്ന് അറിയിച്ചിരുന്നു. റോയ് കൃഷ്ണ ഇന്ത്യ വിടാൻ ആണ് ആലോചിക്കുന്നത് എങ്കിലും റോയ് കൃഷ്ണയ്ക്ക് ആയി ഇന്ത്യൻ ക്ലബുകളും ശ്രമിക്കുന്നുണ്ട്. റോയ് കൃഷ്ണയെ സൈൻ ചെയ്യാൻ വലിയ ഒഫറുമായി ബെംഗളൂരു എഫ് സി ആണ് മുന്നിൽ ഉള്ളത്.

34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്.

Previous articleഎഫ് സി ഗോവയുടെ ആൽബെർടോ നൊഗുവേരയെ മുംബൈ സിറ്റി സ്വന്തമാക്കി
Next articleആൻഡി ഒ ബോയ്ല് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡെപ്യൂട്ടി ഫുട്ബോൾ ഡയറക്ടർ