“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താൻ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്” -ഡെക്ലൻ റൈസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകളിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ എന്തു കൊണ്ട് പോയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി വെസ്റ്റ് ഹാമിന്റെ യുവ മിഡ്ഫീൽഡർ ഡെക്ലൻ റൈസ്. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കാൻ ഉള്ള കഴിവുള്ള താരമാണ്. പക്ഷെ സമയം ആണ് എല്ലാം. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെ വലിയ ക്ലബിലേക്ക് പോകേണ്ട സമയമല്ല. റൈസ് പറഞ്ഞു.

താൻ ഇനിയും കുറേ മെച്ചപ്പെടാനുണ്ട്. അതിനു ശേഷം മാത്രമേ അങ്ങനെയുള്ള നീക്കങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ എന്ന് റൈസ് പറഞ്ഞു. ഇപ്പോൾ വെസ്റ്റ് ഹാം മധ്യനിരയിലെ പ്രധാനിയാണ് റൈസ്. ഇംഗ്ലണ്ട് ദേശീയ ടീമിനായും റൈസ് കളിക്കുന്നുണ്ട്. മധ്യനിരയിലേക്ക് റൈസിനെ കൊണ്ടു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.