വലിയ നീക്കങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ഡാൻ ആഷ്വർത്ത് സ്പോർടിങ് ഡയറക്ടർ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടീം മാനേജ്മെന്റ് ശക്തമാക്കുകയാണ്‌. ക്ലബിൻ്റെ പുതിയ സ്‌പോർട്‌സ് ഡയറക്‌ടറായി അവർ ഡാൻ ആഷ്വർത്തിനെ നിയമിച്ചു. ന്യൂകാസിൽ യുണൈറ്റഡിന്റെ സ്പോർടിങ് ഡയറക്ടർ ആയിരുന്ന ആഷ്വർത്തുമായി യുണൈറ്റഡ് കരാർ ഒപ്പുവെച്ചു.2022 ഫെബ്രുവരിയിൽ ആയിരുന്നു ആഷ്വർത്ത് ന്യൂകാസിലിൽ ചുമതലയേറ്റെടുത്തത്.

മാഞ്ചസ്റ്റർ 24 02 14 15 36 22 839

മുമ്പ് ബ്രൈറ്റണിലും സ്പോർടിംഗ് ഡയറക്ടറായ വലിയ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ആഷ്‌വർത്ത് യുണൈറ്റഡിൽ അടുത്ത ദിവസം മുതൽ തന്നെ പ്രവർത്തനം ആരംഭിക്കിം. സർ ജിം റാറ്റ്ക്ലിഫും ഇനിയോസ് ഗ്രൂപ്പും ആണ് ഈ നീക്കത്തിനു പിന്നിൽ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സി ഇ ഒ ആയി മാഞ്ചസ്റ്റർ സിറ്റിയുടെ സി ഒ ഒ ഒമർ ബറാദിനെയും എത്തിച്ചിരുന്നു. ടെക്നിക്കൽ ഡയറക്ടറായി ജേസൺ വിലോക്സും ക്ലബിനൊപ്പം ഉണ്ട്.