മാഞ്ചസ്റ്റർ യുണൈറ്റഡിൽ 19 പേർക്ക് കോവിഡ്, ബ്രൈറ്റണ് എതിരായ മത്സരം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് ക്ലബ്

20211216 010943

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അടുത്ത മത്സരവും മാറ്റിവെക്കണം എന്ന് പ്രീമിയർ ലീഗ് അധികൃതരോട് ആവശ്യപ്പെട്ടു. കൊറോണ സാരമായ രീതിയിൽ തന്നെ യുണൈറ്റഡിനെ ബാധിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനിൽ ഒഫീഷ്യൽസിനും താരങ്ങൾക്കുമായി 19 കൊറോണ പോസിറ്റീവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ട ബ്രൈറ്റൺ ക്ലബിലും നിരവധി കൊറോണ പോസിറ്റീവ് കേസുകൾ ഉണ്ട്. അതുകൊണ്ട് തന്നെ മത്സരം മാറ്റിവെക്കാൻ ആണ് യുണൈറ്റഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രെന്റ്ഫോർഡിന് എതിരായ അവസാന മത്സരം കൊറോണ വ്യാപനം കാരണം മാറ്റിവെച്ചിരുന്നു. എന്നാൽ സ്പർസും ബ്രൈറ്റണും ലെസ്റ്റർ സിറ്റിയും ഒക്കെ അവരുടെ മത്സരങ്ങൾ മാറ്റുവെക്കാൻ ലീഗ് അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ ആ ആവശ്യം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് യുണൈറ്റഡ് ബ്രൈറ്റൺ മത്സരം നടക്കാൻ ആണ് സാധ്യത.

Previous articleഅവസാനം വിജയം സ്വന്തമാക്കി മുംബൈ സിറ്റി, ചെന്നൈയിന് ആദ്യ പരാജയം
Next articleഹാളണ്ടിന്റെ ഇരട്ട ഗോളിൽ ഡോർട്മുണ്ട് വിജയം