ഹാളണ്ടിന്റെ ഇരട്ട ഗോളിൽ ഡോർട്മുണ്ട് വിജയം

Img 20211216 025928

ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം ബൊറൂസിയ ഡോർട്മുണ്ട് വിജയവഴിയിലേക്ക് വന്നു. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ഗ്രിയുതർ ഫർതിനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും നേടിയത് ഹാളണ്ട് ആയിരുന്നു. കളിയുടെ 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ അവസാനം 82ആം മിനുട്ടിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് മലൻ ഗോൾ പട്ടിക പൂർത്തിയാക്കി.

ഈ വിജയത്തോടെ ഡോർട്മുണ്ട് 16 മത്സരങ്ങളിൽ 34 പോയിന്റുനായി ലീഗിൽ രണ്ടാമത് നിക്കുന്നു. ഒന്നാമതുള്ള ബയേൺ 40 പോയിന്റ് ഉണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ 19 പേർക്ക് കോവിഡ്, ബ്രൈറ്റണ് എതിരായ മത്സരം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് ക്ലബ്
Next articleബ്രൈറ്റണ് വിജയമില്ലാത്ത പതിനൊന്നാം ലീഗ് മത്സരം, വോൾവ്സിന് വിജയം