അവസാനം വിജയം സ്വന്തമാക്കി മുംബൈ സിറ്റി, ചെന്നൈയിന് ആദ്യ പരാജയം

20211215 212735

ഐ എസ് എല്ലിലെ ചെന്നൈയിന്റെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ആണ് ചെന്നൈയിനെ തോൽപ്പിച്ചത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയ ഗോൾ വന്നത്. ഒരു സെറ്റ് പീസിൽ നിന്ന് ഹെഡറിലൂടെ രാഹുൽ ബെഹ്കെ ആണ് ഗോൾ നേടിയത്.

മുംബൈ സിറ്റിയുടെ സീസണിലെ അഞ്ചാം വിജയമാണിത്.15 പോയിന്റുമായി അവർ ലീഗിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ചെന്നൈയിൻ അഞ്ചാമത് നിൽക്കുന്നു.

Previous articleബംഗ്ലാദേശ് നിഷ്പ്രഭം, ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ 19 പേർക്ക് കോവിഡ്, ബ്രൈറ്റണ് എതിരായ മത്സരം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് ക്ലബ്