മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത കരാർ ബ്രൂണോ നിരസിച്ചു

Img 20210914 223323
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസിന്റെ കരാർ പുതുക്കാനുള്ള ക്ലബിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ബ്രൂണോയുടെ വേതനം വർധിപ്പിച്ച് കൊണ്ടുള്ള കരാർ യുണൈറ്റഡ് ബ്രൂണോയ്ക്കും ഏജന്റിനും നൽകി എങ്കിലും ഇപ്പോൾ കരാർ ചർച്ചയ്ക്ക് ഇല്ല എന്ന് പറഞ്ഞ് ബ്രൂണോ കരാർ നിരസിച്ചു. വേതനമല്ല ക്ലബിന്റെ നിലവിലെ അവസ്ഥയാണ് ബ്രൂണോ കരാർ പുതുക്കുന്നതിൽ നിന്ന് പിറകോട്ട് പോകാൻ കാരണം.

20210807 180733
Credit: Twitter

ഈ സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ എന്താണ് എന്ന് നോക്കിയും യുണൈറ്റഡിന്റെ ഭാവി പദ്ധതികൾ നോക്കിയും ആകും ബ്രൂണോ ഒരു നിലപാട് എടുക്കുക. എങ്കിൽ ഈ കരാർ നിരസിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ആശങ്ക നൽകുന്നില്ല. ഇനിയും രണ്ട് വർഷത്തെ കരാർ ബ്രൂണോ ഫെർണാണ്ടസിന് ക്ലബിൽ ബാക്കിയുണ്ട്. അതിന് മുമ്പ് താരത്തെ തൃപ്തിപ്പെടുത്താൻ ആകും എന്ന് ക്ലബ് വിശ്വസിക്കുന്നു.

Previous articleബംഗ്ലാദേശിന്റെ ബാറ്റിംഗ് നാണക്കേട്, അനായാസ ജയവുമായി ഇംഗ്ലണ്ട്
Next articleഗോകുലം കേരളയ്ക്ക് ഒപ്പം എ എഫ് സി കപ്പിൽ ഇവർ, ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞു