മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ബ്രിട്ടനിലെ അതിസമ്പന്നൻ രംഗത്ത്

Picsart 23 01 17 23 58 24 004

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സർ ജിം റാറ്റ്ക്ലിഫ്. എഴുപതുകാരൻ ഗ്ലേസേഴ്സിൽ നിന്ന് ക്ലബ് വാങ്ങാനുള്ള ലേല പ്രക്രിയയിൽ ഔദ്യോഗികമായി പ്രവേശിച്ചു എന്ന് ഇന്ന് അറിയിച്ചു. ഫ്രഞ്ച് ടീമായ ഒജിസി നീസിന്റെ ഉടമ കൂടിയാണ് റാറ്റ്ക്ലിഫ്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസ് കമ്പനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഔദ്യോഗികമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചെൽസിയെ വാങ്ങാനും ഈ കമ്പനി ശ്രമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയായ റാറ്റ്ക്ലിഫ് ക്ലബ് വാങ്ങിയാൽ ക്ലബിന് ഉയരങ്ങളിലേക്ക് പോകാൻ ആകും എന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്‌.

മാഞ്ചസ്റ്റർ 23 01 14 19 51 29 450

റാറ്റ്ക്ലിഫ് മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള എല്ലാ ഓഫറുകളും പരിഗണിക്കാൻ ആണ് ഇപ്പോൾ ഗ്ലേസേഴ്സിന്റെ തീരുമാനം. എല്ലാ ഓഫറുകളും വിശദമായി പഠിച്ച ശേഷം ആകും ക്ലബ് ആർക്കും വിൽക്കും എന്ന് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.