ബോര്‍ഡര്‍ – ഗവാസ്കകര്‍ ട്രോഫി ഓസ്ട്രേലിയ നേടും – ആഡം ഗിൽക്രിസ്റ്റ്

Australia

ഇത്തവണത്തെ ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയിച്ച് ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി ഓസ്ട്രേലിയ നേടുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം ഗിൽക്രിസ്റ്റ്. 2004ൽ ഇന്ത്യയിലെത്തി വിജയം കുറിച്ച ഓസ്ട്രേലിയന്‍ ടീമുമായി ഒട്ടേറെ സാമ്യമുള്ള ടീമാണ് ഓസ്ട്രേലിയയുടെ ഇത്തവണത്തേത് എന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.

ഇത്തവണത്തെ സ്ക്വാഡും അന്തിമ ഇലവനും ഏറെക്കുറെ 19 വര്‍ഷം മുമ്പുള്ള ചരിത്രം ആവര്‍ത്തിക്കുവാന്‍ പോന്നവരാണെന്നും ഗിൽക്രിസ്റ്റ് ഫോക്സ് സ്പോര്‍ട്സിനോട് സംസാരിക്കവേ പറ‍ഞ്ഞു.