വണ്ടൂർ സെവൻസ്, ആദ്യ പാദ സെമിയിൽ ഫിഫ മഞ്ചേരിക്ക് വിജയം

Img 20230117 Wa0442

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് ടൗൺ ടീം അരീക്കോടിനെ നേരിട്ട ഫിഫ മഞ്ചേരി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. മത്സരത്തിന്റെ ആദ്യ 23 മിനുട്ടിനിടയിൽ തന്നെ ഫിഫ മഞ്ചേരി രണ്ട് ഗോളുകൾ നേടിയിരുന്നു. എറിക് ഫിഫയുടെ ആദ്യ ഗോൾ നേടി തിളങ്ങി. വണ്ടൂരിൽ നാളെ നടക്കുന്ന സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരി ബെയ്സ് പെരുമ്പാബൂരിനെ നേരിടും.

ഫിഫ 23 01 18 01 28 48 792