വിമർശനങ്ങൾ ഏറെ, മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ ജേഴ്സി എത്തി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായുള്ള എവേ ജേഴ്സി പുറത്തുറക്കി. വ്യത്യസ്ത നിറത്തിലും ഡിസൈനിലുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ കിറ്റ്. ഈ കിറ്റിന്റെ ചിത്രങ്ങൾ ലീക്ക് ആയ കാലം മുതൽ വലിയ വിമർശനങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ഇന്ന് ഈ ജേഴ്സി ഔദ്യോഗികമായി ക്ലബ് പുറത്തിറക്കി. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലു‌മ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും.

ഇന്ന് യുണൈറ്റഡ് താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് ക്ലബ് ആരാധകർക്ക് മുന്നിൽ ജേഴ്സി അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് എവേ ജേഴ്സിക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. യുണൈറ്റഡ് ഹോം ജേഴ്സി നേരത്തെ റിലീസ് ചെയ്തിരുന്നു.

മാഞ്ചസ്റ്റർ 144727

20230724 144728

20230724 144735

20230724 144744

20230724 144756