മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരെ

Img 20220719 011329

പ്രീസീസണിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും. മെൽബണിൽ ഇന്ന് വൈകിട്ട് 3.40നാണ് മത്സരം നടക്കുന്നത്. കളി തത്സമയം MUTVയിൽ കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസണിലെ മൂന്നാം മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയ വിജയങ്ങൾ നേടിയിരുന്നു. ആദ്യ മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ 4-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ മെൽബൺ വിക്ടറിയെ 4-1നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

ഇന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. പുതിയ സൈനിംഗുകളായ എറിക്സൺ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരും ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാവുകയില്ല. അർജന്റീന യുവതാരം ഗർനാചോക്ക് ഇന്ന് എറിക് ടെൻ ഹാഗ് കുറച്ച് മിനുട്ടുകൾ നൽകാൻ സാധ്യതയുണ്ട്.