ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു വലിയ മത്സരമാണ്. പ്രീമിയർ ലീഗിലെ രണ്ട് വമ്പന്മാരാണ് നേർക്കുനേർ വരുന്നത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ നല്ല ഫോമിൽ ഉള്ള ആഴ്സണലിനെ നേരിടും. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിലാണ് മത്സരം നടക്കുന്നത്. സീസണിൽ ഇതിനകം തന്നെ യുണൈറ്റഡിനെ ഒരു തവണ തോൽപ്പിക്കാൻ ആഴ്സണലിനായിട്ടുണ്ട്.
അടുത്ത കാലങ്ങളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മികച്ച റെക്കോർഡാണ് ആഴ്സണലിന് ഉള്ളത്. യുവതാരങ്ങളെ ഒരു മികച്ച ടീമാക്കി വാർത്തെടുക്കുകയാണ് അർട്ടേറ്റ ഇപ്പോൾ. ആഴ്സണൽ യുവതാരങ്ങളുടെ വെല്ലുവിളി എങ്ങനെ യുണൈറ്റഡ് മറികടക്കും എന്നതാകും എല്ലാവരും ഉറ്റു നോക്കുന്നത്. ആഴ്സണൽ നിരയിൽ ഇന്ന് അവരുടെ ക്യാപ്റ്റൻ ഒബാമയങ്ങ് ഉണ്ടാകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനോട് ഏറ്റ വലിയ പരാജയത്തിൽ നിന്നാണ് ഇന്ന് എമിറേറ്റ്സിൽ എത്തുന്നത്. യുണൈറ്റഡിന്റെ മികച്ച എവേ ഫോമിലാകും ട്രെമിന്റെ പ്രതീക്ഷ. എങ്കിലും യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാകില്ല. മാർഷ്യലിന്റെ മോശം ഫോം യുണൈറ്റഡിനെ അലട്ടുന്നുണ്ട്. ഇന്ന് മാർഷ്യലിനെ ബെഞ്ചിലി ഇരുത്തി കവാനിയെ ഒലെ ഗണ്ണാർ സോൾഷ്യാർ സ്റ്റാർട്ട് ചെയ്തേക്കും. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുക.