ഈ വിജയം ഏറെ അനിവാര്യമായ ഒന്ന് – ബാബര്‍ അസം

Pakistan

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 7 വിക്കറ്റ് വിജയം പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന് ഏറെ അനിവാര്യമായ ഒന്നായിരുന്നവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ന്യൂസിലാണ്ടിലെ കനത്ത തോല്‍വിയ്ക്ക് ശേഷം നാട്ടിലേക്ക് എത്തിയ ടീം അതീവ സമ്മര്‍ദ്ദത്തിലായിരുന്നു. ന്യൂസിലാണ്ടിലെ പരാജയങ്ങളില്‍ ടീമിനൊപ്പം ബാബര്‍ അസം ഇല്ലായിരുന്നു. ഇപ്പോള്‍ ബാബര്‍ തിരികെ എത്തിയ ശേഷം ടീം ദക്ഷിണാഫ്രിക്കയെ മറികടക്കുകയായിരുന്നു.

ഈ വിജയം ടീമിന് ഏറെ ആശ്വാസമാണെന്നും ആത്മവിശ്വാസം ഉയര്‍ത്തുന്ന പ്രകടനമായിരുന്നുവെന്നും ബാബര്‍ വ്യക്തമാക്കി. കോച്ചിംഗ് സ്റ്റാഫിനും ഏറെ ആശ്വാസം നല്‍കുന്ന ഫലമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളതെന്ന് ബാബര്‍ വ്യക്തമാക്കി.

ഈ വിജയം നാട്ടിലാണെങ്കിലും ദക്ഷിണാഫ്രിക്ക മികച്ചൊരു ടെസ്റ്റ് സംഘമാണെന്ന് മറക്കരുതെന്നും ടീമിലെ ബാറ്റ്സ്മാന്മാരും പേസര്‍മാരും സ്പിന്നര്‍മാരും ഒരേ പോലെ സംഭാവന ചെയ്താണ് ഈ വിജയം ഉറപ്പാക്കിയതെന്നും ബാബര്‍ അസം വ്യക്തമാക്കി.

 

Previous articleസയ്യദ് മുഷ്താഖ് അലിയ്ക്ക് ശേഷം ബിസിസിഐയുടെ അടുത്ത ടൂര്‍ണ്ണമെന്റ് ഏതെന്ന് തീരുമാനമായി
Next articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ