മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് രണ്ടാം പ്രീസീസൺ മത്സരം

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീസീസണിൽ ഇന്ന് രണ്ടാം മത്സരം. ഇന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന മത്സരത്തിൽ മെൽബൺ വിക്ടറിയെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം. മെൽബൺ വിക്ടറി കഴിഞ്ഞ ദിവസം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയെ സൈൻ ചെയ്തിരുന്നു എങ്കിലും നാനി മെൽബൺ വിക്ടറിക്ക് ആയി കളിക്കാൻ ഇറങ്ങില്ല.

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ഇല്ലാതിരുന്ന ക്യാപ്റ്റൻ ഹാരി മഗ്വയർ ഇന്ന് കളത്തിൽ ഇറങ്ങും എന്ന് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ല. ആദ്യ പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തിയിരുന്നു‌. ഇന്ന് വൈകിട്ട് 3.30നാണ് മത്സരം. കളി തത്സമയം mutv-യിൽ കാണാം.