ഇത് തന്റെ കരിയറിലെ ഏറ്റവും മോശം സീസൺ ആണെന്ന് മാനെ

- Advertisement -

ഈ വർഷം തന്റെ കരിയറിലെ ഏറ്റവും മോശം സീസൺ ആണെന്ന് ലിവർപൂൾ താരം സാദിയോ മാനെ. എന്നാൽ എന്തുകൊണ്ടാണ് തന്റെ സീസൺ ഇത്ര മോശമായതെന്ന് തനിക്ക് അറിയില്ലെന്നും ശാരീരിക കാരണങ്ങൾ കൊണ്ട് ആണോ എന്നറിയാൻ താൻ പരിശോധനകൾ നടത്തിയെന്നും മാനെ പറഞ്ഞു. താൻ എപ്പോഴും കാര്യങ്ങളെ പോസറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നമാതെന്നും ഓരോ സമയവും താൻ സ്വയം വിലയിരുത്താറുണ്ടെന്നും മാനെ പറഞ്ഞു.

ഈ സീസണിൽ ലിവർപൂളിന് വേണ്ടി 13 ഗോളുകൾ മാത്രമാണ് മാനെക്ക് നേടാനായത്. ഈ സീസണിൽ 32 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച മാനെ വെറും 9 ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടി മാനെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിച്ചിരുന്നു.

Advertisement