യുവ സ്ട്രൈക്കർ ലെയ്റ്റൺ സ്റ്റുവർട്ടിന് ലിവർപൂളിൽ ദീർഘകാല കരാർ

20210511 180132

ലിവർപൂൾ അക്കാദമിയിലെ പ്രതീക്ഷ നൽകുന്ന താരമായ ലെയ്റ്റൺ സ്റ്റുവർട്ട് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. നാലു വർഷം നീളുന്ന കരാർ ആണ് താരം അംഗീകരിച്ചത്. 18കാരനായ താരം ഇപ്പോൾ ലിവർപൂളിന്റെ അണ്ടർ 23 ടീം സ്ട്രൈക്കർ ആയാണ് കളിക്കുന്നത്‌. മുട്ടിനേറ്റ പരിക്ക് കാരണം ഇപ്പോൾ വിശ്രമത്തിലാണ് താരം ഉള്ളത്. ഈ സീസണിൽ ലിവർപൂൾ യുവടീമുകൾക്കായി 17 ഗോളുകൾ താരം നേടിയിരുന്നു. ആറാം വയസ്സു മുതൽ ലിവർപൂളിനൊപ്പം താരമുണ്ട്‌. കഴിഞ്ഞ വർഷമാണ് സ്റ്റുവർട്ട് ആദ്യമായി ലിവർപൂളിൽ പ്രൊഫഷണൽ കരാർ ഒപ്പുവെച്ച. അടുത്ത സീസണിൽ ലിവർപൂൾ സീനിയർ ടീമിനായി അരങ്ങേറ്റം നടത്താൻ ആകും എന്ന് താരം വിശ്വസിക്കുന്നു.

Previous articleഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം പ്രേക്ഷകരിലേക്ക് എത്തുന്നത് സോണി നെറ്റ്‍വര്‍ക്കിലൂടെ
Next articleഇത് തന്റെ കരിയറിലെ ഏറ്റവും മോശം സീസൺ ആണെന്ന് മാനെ