ഫെർണാണ്ടീനോ ഒരു വർഷം കൂടെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും

Images (91)

മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ മിഡ്ഫീൽഡർ ഫെർണാണ്ടീനോയുടെ കരാർ സിറ്റി പുതുക്കും. 36കാരാനായ താരത്തെ ഒരു സീസണിൽ കൂടെ ക്ലബിൽ നിലനിർത്താൻ ആണ് പെപ് ഗ്വാർഡിയോള ഉദ്ദേശിക്കുന്നത്. ഫെർണാണ്ടീനോ ഇപ്പോഴും മധ്യനിരയിൽ സിറ്റിക്ക് വലിയ സംഭാവനകൾ നൽകുന്നുണ്ട്. സിറ്റി കരാർ പുതുക്കാനുള്ള ചർച്ചകൾ ഫെർണാണ്ടീനോയുമായി ആരംഭിച്ചു. താരം സിറ്റിയിൽ തുടരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം മൂന്ന് ലീഗ് കിരീടം ഉൾപ്പെടെ 11 കിരീടങ്ങൾ താരം നേടി. ഒരു പ്രീമിയർ ലീഗ് കിരീടം കൂടെ നേടാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ. ഇതിന് ഒപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും സിറ്റി ഈ സീസണിൽ സ്വന്തമാക്കിയേക്കും.

Previous articleഇത് തന്റെ കരിയറിലെ ഏറ്റവും മോശം സീസൺ ആണെന്ന് മാനെ
Next articleതന്നെ ബാംഗ്ലൂരിലേക്ക് ട്രേഡ് ചെയ്തപ്പോള്‍ വിരാട് അയയ്ച്ച സന്ദേശം തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – ഹര്‍ഷല്‍ പട്ടേല്‍