ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ അഭൂതപൂർവമായ നേട്ടം കൈവരിക്കുന്നതിന്റെ വക്കിലാണ് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയം ഇതിനകം ഉറപ്പിച്ചതിനാൽ, പെപ് ഗ്വാർഡിയോളയുടെ ടീം ഇനി രണ്ട് മത്സരങ്ങൾ കൂടെ ജയിച്ചാൽ ട്രെബിൾ കിരീടം എന്ന നോട്ടത്തിൽ എത്തും. ഇനി അവർക്ക് മുന്നിൽ എഫ്എ കപ്പും ചാമ്പ്യൻസ് ലീഗും ആണ് മുന്നിൽ ഉള്ള കിരീടങ്ങൾ.
എഫ്എ കപ്പിൽ, മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് കളിക്കേണ്ടത്. ഫോം വെച്ച് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഈ മത്സരത്തിൽ ഫേവറിറ്റ്സ്. മറുവശത്ത് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയിൽ, മാഞ്ചസ്റ്റർ സിറ്റി അവരുടെ എതിരാളികൾ ഇന്റർ മിലാൻ ആണ്. അവിടെയും സിറ്റി തന്നെ ഫേവറിറ്റ്സ് എന്ന് നിസ്സംശയം പറയാം. സിറ്റി ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല.
രണ്ട് ഫൈനലുകളിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചാൽ, അവർ ട്രെബിൾ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബായി മാറും. 1998-99 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇതിനു മുമ്പ് ട്രെബിൾ കിരീടം നേടിയ ഇംഗ്ലീഷ് ക്ലബ്.