മാഞ്ചസ്റ്റർ സിറ്റി താരം മെൻഡിക്ക് എതിരെ ഒരു ബലാത്സംഗ കേസ് കൂടെ

Mendy

മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോളർ ബെഞ്ചമിൻ മെൻഡിക്ക് എതിരെ ഒരു ബലാത്സംഗ കേസു കൂടെ രജിസ്റ്റർ ചെയ്തു. 27കാരനായ താരത്തിനെതിരെ ഒരു കേസു കൂടെ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ഒരു പുതിയ പരാതിക്കാരിയുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് ചുമത്തിയിരിക്കുന്നത്. 27-കാരൻ ഇപ്പോൾ ഏഴ് യുവതികളുമായി ബന്ധപ്പെട്ട എട്ട് ബലാത്സംഗം, ഒരു ലൈംഗികാതിക്രമം, ഒരു ബലാത്സംഗശ്രമം എന്നിവയിൽ കുറ്റാരോപിതനാണ്.
20220602 112300
2018 ഒക്‌ടോബറിനും കഴിഞ്ഞ വർഷം ഓഗസ്റ്റിനും ഇടയിലാണ് ആരോപണവിധേയമായ എല്ലാ കുറ്റകൃത്യങ്ങളും നടന്നതെന്ന് പറയപ്പെടുന്നു. മെൻഡി ജൂലൈ 25 ന് ജൂറിയുടെ മുമ്പാകെ വിചാരണയ്ക്ക് വിധേയനാകും. ഇതുവരെ വന്ന എല്ലാ കേസുകളിൽ താൻ നിരപരാധിയാണെന്ന് മെൻഡി കഴിഞ്ഞ മാസം പറഞ്ഞിരുന്നു

മെൻഡിയും സഹായിയും ഇപ്പോൾ ജാമ്യത്തിലാണ്. 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ്.