ലൈകെ മർടെൻസ് ബാഴ്സലോണ വിടും, ഇനി താരം പി എസ് ജിയിലേക്ക്

ബാഴ്സലോണ വനിതാ ടീമിലെ സൂപ്പർ താരം ലൈകെ മർടെൻസ് ടീം വിടും. താരം പി എസ് ജിയിലേക്ക് ആകും പോകുന്നത്. 29കാരിയായ ലൈകെ പി എസ് ജിയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും. ബാഴ്സലോണക്ക് ഒപ്പം 2017 മുതൽ ലൈക മർടെൻസ് ഉണ്ട്.
20220602 113851
ബാഴ്സലോണയിൽ കളിക്കുമ്പോൾ 2017-18 സീസണിൽ ലോക ഫുട്ബോളിലെ മികച്ച വനിതാ താരമായി ലൈകെയെ തിരഞ്ഞെടുത്തിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 13 കിരീടങ്ങൾ ലൈക നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 32 മത്സരങ്ങൾ കളിച്ച ലൈക 23 ഗോളുകൾ നേടുകയും 18 അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു.