ഗട്ടുസോ വലൻസിയയുടെ പരിശീലകനായി എത്തും

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഗനാരോ ഗട്ടുസോ ലാലിഗ ക്ലബായ വലൻസിയയുടെ പരിശീലകനായി എത്തും. വലൻസിയയും ഗട്ടുസോയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്‌. വലൻസിയ ക്ലബ് തന്നെ തങ്ങൾ ഗട്ടുസോയുമായി ചർച്ചയിലാണെന്ന് അറിയിച്ചിരുന്നു‌. 2024വരെയുള്ള കരാർ ഗട്ടുസോ വലൻസിയയിൽ ഒപ്പുവെക്കും. ഒരു വർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടാകും. 2 മില്യണോളം ആകും വാർഷിക വേതനം.

അവസാനമായി നാപോളിയെ ആണ് ഗട്ടുസോ പരിശീലിപ്പിച്ചത്‌. നാപോളിക്ക് കോപ ഇറ്റാലിയ കിരീടം നേടിക്കൊടുക്കാൻ ഗട്ടുസോക്ക് ആയിരുന്നു. അതിനു മുമ്പ് എ സി മിലാന്റെയും പരിശീലകനായിരുന്നു. മിലാനായി പതിമൂന്ന് വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് ഗട്ടുസോ.