ഇന്നലെ ആഴ്സണൽ ബ്രൈറ്റണോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിന് തൊട്ടടുത്ത് എത്തിയിരിക്കികയാണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മതി മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാൻ. അവർ ഞായറാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ചെൽസിയെ നേരിടുന്നുണ്ട്. ആ മത്സരത്തിന് മുമ്പ് ആഴ്സണലിന്റെ മത്സരം ഉണ്ട്. അവർ അവരുടെ മത്സരം പരാജയപ്പെടുക ആണെങ്കിലും സിറ്റിക്ക് കിരീടം ഉറപ്പാകും.
മാനേജർ പെപ് ഗാർഡിയോളയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം ആകും സിറ്റി നേടാൻ പോകുന്നത്. സർ അലക്സ് ഫെർഗൂസൺ അല്ലാതെ ഹാട്രിക്ക് പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ പരിശീലകനായി പെപ് ഗ്വാർഡിയോള മാറുനതും ഇതിലൂടെ കാണാം. ഒരു ഘട്ടത്തിൽ ആഴ്സണൽ ഉറപ്പിച്ചു എന്ന് കരുതിയ ലീഗ് ആണ് തുടർച്ചയായ 11 വിജയങ്ങളിലൂടെ സിറ്റി തങ്ങളുടേതാക്കി മാറ്റിയത്. പ്രീമിയർ ലീഗികെ ഗോളടി റെക്കോർഡുകൾ എല്ലാം തകർത്ത ഹാളണ്ടിന്റെ സാന്നിദ്ധ്യം ആണ് സിറ്റിക്ക് ഇത്തവണ കിരീട പോരാട്ടം എളുപ്പമാക്കിയത്.
ഇനി എഫ് എ കപ്പും ചാമ്പ്യൻസ് ലീഗ് കിരീടവും കൂടെ ഉറപ്പിക്കാൻ ആയാൽ ട്രെബിൾ നേടുന്ന രണ്ടാം ഇംഗ്ലീഷ് ക്ലബായും മാഞ്ചസ്റ്റർ സിറ്റിക്ക് മാറാം.