എവർട്ടണെയും തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്ക്, ഇനി 5 പോയിന്റ് കൂടെ

Newsroom

Updated on:

ആഴ്‌സണൽ
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി അവരുടെ ജൈത്രയാത്ര തുടരുന്നു. അവർ പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ഗുഡിസൻ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് എവർട്ടണെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി. ഇനി ബാക്കിയുള്ള 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് കൂടെ മതി സിറ്റിക്ക് കിരീടം ഉറപ്പിക്കാൻ‌. ഇന്നത്തെ പരാജയം എവർട്ടണെ റിലഗേഷൻ ഭീഷണിയിലേക്ക് തള്ളിയിട്ടു.

മാഞ്ചസ്റ്റർ സിറ്റി 23 05 14 19 44 20 295

ഇന്ന് എവർട്ടൺ നന്നായാണ് തുടങ്ങിയത്. പക്ഷെ ആ മികവ് ഏറെ നേരം തുടരാൻ അവർക്ക് ആയില്ല. 37ആം മിനുട്ടിൽ ഒരു ഗംഭീര ഗോളോടെ ഗുണ്ടോഗൻ ആണ് സിറ്റിക്ക് ആയി ആദ്യ ഗോൾ നേടിയത്‌. മഹ്റെസിന്റെ പാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ വരുതിയിലാക്കിയ ശേഷം ഒരു ബാക്ക് ഫ്ലിക്കിലൂടെ ഗുണ്ടോഗൻ പന്ത് വലയിൽ ആക്കുകയായിരുന്നു.

ഈ ഗോൾ വീണ് തൊട്ടടുത്ത മിനുട്ടിൽ ഹാളണ്ടിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. ഗുണ്ടോഗന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ഹാളണ്ടിന്റെ ഫിനിഷ്. ഹാളണ്ടിന്റെ ഈ സീസണിലെ 52ആം ഗോളാണിത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഒരു ഫ്രീകിക്കിലൂടെ ഗുണ്ടോഗന്റെ രണ്ടാം ഗോൾ വന്നു. മാഞ്ചസ്റ്റർ സിറ്റി 3-0 എവർട്ടൺ. ഇതോടെ സിറ്റി വിജയം ഉറപ്പിച്ചു.

Picsart 23 05 14 19 43 54 627

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 35 മത്സരത്തിൽ നിന്ന് 85 പോയിന്റിൽ എത്തി. രണ്ടാം സ്ഥാനത്ത് ഉള്ള ആഴ്സണൽ 35 മത്സരങ്ങളിൽ നിന്ന് 81 പോയിന്റിൽ നിൽക്കുകയാണ്. എവർട്ടൺ 32 പോയിന്റുമായി 17ആം സ്ഥാനത്തും നിൽക്കുന്നു. റിലഗേഷൻ സോണിന് 1 പോയിന്റ് മാത്രം മുകളിലാണ് അവർ.