മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് 3 പോയിന്റ് മാത്രം പിറകിൽ, ബുധനാഴ്ച ജയിച്ചാൽ ഒന്നാമത്!!!

Newsroom

Picsart 23 02 12 23 57 38 785
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് കൊണ്ട് ഒന്നാം സ്ഥാനത്തോട് അടുത്തു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സിറ്റിസൺസ് 3-1 ന് ആണ് വിജയിച്ചത്. കളി തുടങ്ങി 4 മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി ഒരു കോർണർ നിയർ പോസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ഗോളാക്കി മാറ്റി.
മാഞ്ചസ്റ്റർ സിറ്റി 23 02 12 23 57 52 485

ആതിഥേയർ മത്സരത്തിൽ ഈ ഗോൾ മുതൽ ആധിപത്യം പുലർത്തി. 39-ാം മിനിറ്റിൽ ഹാലാൻഡിന്റെ ഒരു ലോ ക്രോസിൽ നിന്ന് മികച്ച ഫിനിഷിലൂടെ ഗുണ്ടോഗൻ ലീഡ് ഉയർത്തി. ഹാഫ്ടൈമിന് മുമ്പ്, പെനാൽറ്റിയിലൂടെ മഹ്രെസ് മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് മുന്നിൽ എത്തിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ വാറ്റ്കിൻസിലൂടെ ആസ്റ്റൺ വില്ല ഒരു ഗോൾ മടക്കി, പക്ഷേ അത് ആശ്വാസ ഗോളായി മാത്രം മാറി. ഈ വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 3 പോയിന്റ് മാത്രം പിന്നിൽ എത്തിയിരിക്കുകയാണ് സിറ്റി. ഇനി ബുധനാഴ്ച ആഴ്സണലിനെ തോൽപ്പിക്കാൻ ആയാൽ സിറ്റിക്ക് ലീഗിൽ ഒന്നാം സ്ഥാനത്തും എത്താം. മറുവശത്ത്, 22 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ആസ്റ്റൺ വില്ല 11-ാം സ്ഥാനത്ത് തുടരുന്നു.