“മാഞ്ചസ്റ്റർ ഡെർബി സിറ്റിക്കും എളുപ്പമാകില്ല” മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു മുന്നേറുകയാണ് എങ്കിലും അതുകൊണ്ട് ഒന്നും മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എളുപ്പം ജയിക്കാൻ ആകില്ല എന്ന് മൗറീനോ. ഡെർബി വലിയ മത്സരം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് കടുപ്പമേറിയതാകും. അത്ര തന്നെ കടുപ്പമായിരിക്കും മാഞ്ചസ്റ്റർ സിറ്റിക്കും എന്ന് തങ്ങൾ ഉറപ്പിക്കും മൗറീനോ പറഞ്ഞു.

യുവന്റസിനെ ടൂറിനിൽ ചെന്ന് തോല്പിച്ച് വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നല്ല ഫോമിലാണ്‌. മറുവശത്ത് സിറ്റി ആകട്ടെ അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് അടിച്ചത്. എല്ലാ തവണയും എന്ന പോലെ ഇത്തവണയും മാഞ്ചസ്റ്ററിലെ ഡെർബി ഗംഭീരമാകും എന്നാണ് കരുതപ്പെടുന്നത്. അവസാനം ഇരിടീമുകളും ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡിനായിരുന്നു ജയം. അന്ന് സിറ്റിയുടെ ഹോമിൽ ഇടവേള സമയത്ത് രണ്ട് ഗോളുകൾക്ക് പിറകിൽ ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ 3-2ന് ജയിക്കുകയായിരുന്നു.

ഇപ്പോൾ അടുത്ത മത്സരങ്ങളിൽ ഒക്കെ തിരിച്ചുവരവ് ശീലമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ അത് നല്ലതല്ല എന്നും ഒരു ദിവസം മാഞ്ചസ്റ്റിന് തിരിച്ചുവരാൻ ആവാത്ത ദിവസം വരുമെന്നും മൗറീനോ പറഞ്ഞു‌. അതുകൊണ്ട് ആദ്യ പിറകിൽ ആകാതിരിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കേണ്ടത് എന്നും ജോസെ പറഞ്ഞു.