റെക്കോർഡ് തുകക്ക് ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

അത്ലറ്റികോ ബിൽബാവോ താരം ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. പ്രതിരോധ നിര താരമായ ലപോർട്ടെയെ ക്ലബ്ബ് റെക്കോർഡ് തുകയായ 57 മില്യൺ പൗണ്ടോളം നൽകിയാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. 23 വയസുകാരനായ താരം ഫ്രാൻസ് പൗരനാണ്. ഫ്രാൻസിന്റെ അണ്ടർ 23 താരമായിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടിലെങ്കിലും ല ലീഗെയിലെ മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ സിറ്റിയെ പ്രേരിപ്പിച്ചത്. 2012 മുതൽ അത്ലറ്റികോ ബിൽബാവോ താരമാണ് ലപോർട്ടെ.

ലപ്പോർട്ടേയുടെ വരവോടെ ലോകത്തിലെ തന്നെ എറ്റവും വിലയേറിയ പ്രതിരോധമാവും സിറ്റിയുടേത്. പെപ് ഗാർഡിയോള പരിശീലകനായ ശേഷം 47 മില്യൺ നൽകി സ്റ്റോൻസ്, 50 മില്യൺ നൽകി വാൾക്കർ, 49 മില്യൺ നൽകി ബെഞ്ചമിൻ മെൻഡി, 27 മില്യൺ നൽകി ഡാനിലോ എന്നിവർ സിറ്റിയിൽ എത്തിയിരുന്നു. വിൻസെന്റ് കമ്പനിയുടെ പരിക്കും, ജോണ് സ്റ്റോൻസിന്റെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് പുതിയ പ്രതിരോധ താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാകാൻ  ഗാർഡിയോളയെ പ്രേരിപ്പിച്ചത്. ലപ്പോർട്ടേയുടെ വരവോടുകൂടി മൻഗാലയുടെ ഭാവി തുലാസിലായി. താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടേക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial