എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഐസ്വാൾ എഫ്.സിക്ക് തോൽവി

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഐസ്വാൾ എഫ്.സിക്ക് തോൽവി. ഇറാനിയൻ ഫുട്ബോൾ ക്ലബ് ആയ സോബ് അഹൻ ആണ് ഐസ്വാളിനെ 3-1ന് പരാജയപ്പെടുത്തിയത്.

മൂന്നാം മിനുട്ടിലെ പെനാൽറ്റി ഗോളാക്കി മെഹ്ദി റജബ്സാദെഹ് സോബ് അഹന് തുടക്കത്തിൽ തന്നെ ലീഡ് നേടി കൊടുത്തു. എന്നാൽ 21ആം മിനുട്ടിൽ ഐസ്വാൾ ആന്ദ്രേ ലോൺഎസ്ക്യൂവിലൂടെ ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി.

തുടർന്ന് മത്സരത്തിന്റെ ഭൂരിഭാഗവും ഇറാനിയൻ ടീമിനെ സമനിലയിൽ പിടിച്ച ഐസ്വാൾ അവസാന 7 മിനുറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ച് സോബ് അഹൻ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. മോർട്ടസ തബ്രീസിയാണ് അവസാന രണ്ട് ഗോളുകളും നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial