ഇന്ന് വെസ്റ്റ് ഹാമിനോടേറ്റ ദയനീയ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ പ്രതീക്ഷകൾ പരുങ്ങലിലായി. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകെ ഉള്ളത് 10 പോയന്റാണ്. മൂന്ന് വിജയങ്ങൾ, ഒരു സമനില, മൂന്ന് പരാജയങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം സ്റ്റാർട്ടാണിത്.
ഡേവിഡ് മോയ്സ് പരിശീലകനായിരുന്നപ്പോളാണ് ഇത്ര മോശം തുടക്കം മാഞ്ചസ്റ്ററിന് നേരിടേണ്ടി വന്നത്. അന്ന് 2013ൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയന്റ് മാത്രമെ യുണൈറ്റഡിന് ഉണ്ടായിരുന്നുള്ളൂ. 1979/80 സീസണിൽ ഏഴു മത്സരങ്ങളിൽ ഏഴു പോയന്റ് എന്നതാണ് ഇതിനു മുമ്പ് ഇതിനേക്കാൾ മോശം തുടക്കമായി യുണൈറ്റഡ് ചരിത്രത്തിൽ ഉള്ളത്.
ലീഗിലെ പ്രകടനം മാത്രമല്ല ലീഗ് കപ്പിൽ നിന്ന് ഡെർബിയോട് തോറ്റ് പുറത്താവുകയും ചെയ്തിട്ടുണ്ട് ഇതിനകം തന്നെ യുണൈറ്റഡ്. മൂന്ന് ഹോം മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ഒന്ന് മാത്രമെ ജയിക്കാനും യുണൈറ്റഡിനായുട്ടുള്ളൂ.