വലൻസിയക്ക് ലാലിഗയിലെ ആദ്യ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ മോശം പ്രകടങ്ങൾക്ക് ശേഷം വലൻസിയക്ക് അവസാനം ലീഗിൽ ഒരു ജയം. ഇന്ന് റയൽ സോസിഡാഡിനെതിരായ എവേ മത്സരത്തിലാണ് വലൻസിയ വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വലൻസിയയുടെ വിജയം. നെറ്റോ നടത്തിയ പെനാൾട്ടി സേവാണ് വലൻസിയക്ക് ജയം ഉറപ്പാക്കി കൊടുത്തത്.

36ആം മിനുട്ടിൽ ഗമീറോ ആണ് വലൻസിയക്കായി ഗോൾ നേടിയത്. റഷ്യൻ താരം ചെറിഷേവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗമീറോയുടെ ഗോൾ. 67ആം മിനുട്ടിലാണ് നെറ്റോ റയൽ സോസിഡാഡിന്റെ പെനാൾട്ടി സേവ് ചെയ്തത്. വില്ല്യൻ ജോസ് ആയിരുന്നു പെനാൾട്ടി നഷ്ടപ്പെടുത്തിയത്. ഏഴു മത്സരങ്ങളിൽ 8 പോയന്റുമായി ലീഗിൽ 12ആമത് ആണ് വലൻസിയ ഇപ്പോൾ.