തുടർച്ചയായ നാലാം ജയം എന്ന ലക്ഷ്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിനെതിരെ ഇറങ്ങും. മൂന്ന് എവേ മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ട്. അവസാനമായി ഓൾഡ്ട്രാഫോർഡിൽ കളിച്ചപ്പോൾ യുണൈറ്റഡ് സ്പർസിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയിരുന്നു.
സിറ്റിയെ സമനിലയിൽ തളച്ച വോൾവ്സ് മികച്ച രീതിയിലാണ് സീസൺ തുടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെയാകും മൗറീനോ ഇന്ന് മത്സരത്തെ സമീപിക്കുക. പോർച്ചുഗീസ് പരിശീലകന്മാരുടെ പോരാട്ടം കൂടിയാകും ഇത്. വോൾവ്സിന്റെ ട്രാൻസ്ഫറുകൾ മികച്ചതാണെന്നും യുവ ടാലന്റുകളുടെയും പരിചസമ്പത്തിന്റെയും സാന്നിദ്ധ്യം വോൾവ്സിനെ ശക്തമാക്കുന്നു എന്നും മൗറീനോ പറഞ്ഞു.
ആൻഡർ ഹെരേര, മാർകസ് റോഹോ എന്നിവർ പരിക്ക് കാരണവും മാറ്റിച്ച്, റാഷ്ഫോർഡ് എന്നിവർ സസ്പെൻഷൻ കാരണവും ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടാവില്ല. മാറ്റിചിന്റെ അഭാവത്തിൽ ഫ്രെഡ് ആകും ഇബ്ൻ ആദ്യ ഇലവനിൽ എത്തുക. ഫ്രഡിനൊപ്പം ഫെല്ലൈനിയും പോഗ്ബയും മിഡ്ഫീൽഡിൽ ഉണ്ടാകും. രാത്രി 7.30നാണ് മത്സരം