സീരി എയിൽ സാസുവോളയ്ക്ക് മികച്ച ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ സാസുവോളയ്ക്ക് മികച്ച ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എംപോളിയെ സാസുവോളോ പരാജയപ്പെടുത്തിയത്. കെവിൻ പ്രിൻസ് ബോട്ടെങ്ങ്, ജിയാൻ മാർക്കോ ഫെറാരി, ഫെഡറിക്കോ ഡി ഫ്രാൻസിസ്‌കോ എന്നിവർ സസുവോളയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ഫ്രാൻസിസ്‌കോ ക്യാപ്‌ടോ എംപോളിയുടെ ആശ്വാസ ഗോൾ നേടി.

മുപ്പത് മിനുട്ടോളം പത്തുപേരുമായാണ് എംപോളി കളിച്ചത്. രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയാണ് മിഹ സ്ജക് കളത്തിനു പുറത്ത് പോയത്. ഡൈവിങ്ങിനായിരുന്നു സ്ലോവേനിയൻ താരം രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയത്. ഒന്നാം മിനുട്ടിലായിരുന്നു ഫ്രാൻസിസ്‌കോ ക്യാപ്‌ടോയുടെ ഗോൾ. പിന്നീട് പൊരുതി ജയിച്ചാണ് വിലയേറിയ മൂന്നു പോയന്റുകൾ സാസുവോളോ ജയിച്ചത്.