മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണ് സമനിലയോടെ തുടക്കം

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള ഒരുക്കത്തിന് സമനിലയോടെ തുടക്കം. ഇന്ന് അമേരിക്കയിൽ നടന്ന പോരാട്ടത്തിൽ ക്ലബ് അമേരിക്കയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില വഴങ്ങുകയായിരുന്നു. ഒരു ഗോളിന് പിറകിലായ ശേഷം സ്പാനിഷ് താരം മാറ്റ നേടിയ ഗോളാണ് യുണൈറ്റഡിന് സമനില നേടി കൊടുത്തത്.

ലോകകപ്പിൽ പങ്കെടുത്തതിനാൽ തന്നെ മിക്ക സീനിയർ താരങ്ങളും ഇല്ലാതെ ആയിരുന്നു ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. യുവതാരങ്ങളായ തഹിത് ചോങ്, ഏഞ്ചൽ ഗോമസ്, ഗ്രീൻവുഡ്, ടോൺസബെ, ഫോസു മെൻസ തുടങ്ങിയവർ ഒക്കെ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഡച്ച് താരമായ തഹിത് ചോങ് ഇന്ന് യുണൈറ്റഡിനായി മികച്ചു നിന്നു. ചോങിന്റെ ക്രോസിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ സമനില ഗോൾ പിറന്നതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial