കൊളംബോ ടെസ്റ്റ്, ശ്രീലങ്ക ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ 278 റണ്‍സിന്റെ വിജയം ശ്രീലങ്ക നേടിയിരുന്നു. ഗോളിലേറ്റ കനത്ത പരാജയത്തിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ദക്ഷിണാഫ്രിക്ക എത്തുന്നതെങ്കിലും ടീമില്‍ നിന്ന് ശ്രീലങ്കന്‍ മണ്ണില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. ലക്ഷന്‍ സണ്ടകനു പകരം അകില ധനന്‍ജയ ടീമിലെത്തി.

ശ്രീലങ്ക: ധനുഷ്ക ഗുണതിലക, ദിമുത് കരുണാരത്നേ, ധനന്‍ജയ ഡി സില്‍വ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, റോഷെന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ദില്‍രുവന്‍ പെരേര, അകില ധനന്‍ജയ, സുരംഗ ലക്മല്‍, രംഗന ഹെരാത്ത്

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക്, ത്യൂണിസ് ഡി ബ്രൂയിന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍, ലുംഗിസാനി ഗിഡി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial