മാഞ്ചസ്റ്റർ യുണൈറ്റഡും ഐ സി ഐ സി ഐ ബാങ്കും കൈകോർക്കുന്നു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഐ സി ഐ സി ഐ ബാങ്കും കൈകോർക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കായി പ്രത്യേക ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡും ഒരുക്കുന്ന വിധത്തിലാണ് ഐ സി ഐ സിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ധാരണ. മാഞ്ചസ്റ്റർ യുണൈറ്റഡുനായി കൈകോർക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് ഐ സി ഐ സി ഐ.

ഐ സി ഐ സി ഐ ഒരുക്കുന്ന പ്രത്യേക കാർഡുകൾ വഴി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് മാഞ്ചസ്റ്ററിന്റെ ഔദ്യോഗിക മെർചൻഡൈസ് വാങ്ങുന്നതിനും മറ്റും ഇളവുകൾ അനുവദിക്കപ്പെടും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെന്ന് ഫുട്ബോൾ മത്സരം നേരിട്ട് കാണാനും മറ്റുമുള്ള പാക്കേജുകളും ഇതിന്റെ ഭാഗമായി ഐ സി ഐ സി ഐ ബാങ്ക് ഒരുക്കും.

Advertisement