സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ, ഹോങ്കോംഗിനെതിരെ നേടിയത് 26 ഗോളുകള്‍

- Advertisement -

86 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസ്എയ്ക്കെതിരെ നേടിയ ഗോള്‍ മഴയുടെ (24-1) റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഇന്ന് നടന്ന മത്സരത്തില്‍ ഹോങ്കോംഗിനെ 26-0 എന്ന സ്കോറിനു തകര്‍ത്താണ് ഇന്ത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 2ാം മിനുട്ടില്‍ ഗോള്‍ വേട്ട ആരംഭിച്ച ഇന്ത്യ 59ാം മിനുട്ട് വരെ ഇത് തുടര്‍ന്നു. പകുതി സമയത്ത് ഇന്ത്യ 14-0നു മുന്നിലായിരുന്നു. 1932ല്‍ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ടീം കരസ്ഥമാക്കിയത്.

നാല് ഗോള്‍ നേടിയ ഹര്‍മ്മന്‍പ്രീതിനും മൂന്ന് ഗോള്‍ നേടിയ ആകാശ്ദീപിനും ലളിത്തിനും രൂപീന്ദറിനുമൊപ്പം മന്‍ദീപ്(2), മന്‍പ്രീത്(2), സുനില്‍(2), വിവേക്, അമിത്, വരുണ്‍, ദില്‍പ്രീത്, ചിംഗെന്‍ലെന്‍സാന, സിമ്രാന്‍ജിത്ത്, സുരേന്ദര്‍ എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Advertisement