അടുത്ത സീസണിന് മുമ്പ് മഗ്വയറിനെ വിറ്റ് ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും

അടുത്ത സീസണിന് മുമ്പുള്ള ട്രാൻസ്ഫർ വിപണിയിൽ ഇംഗ്ലീഷ് താരം ഹാരി മഗ്വയറിനെ വിറ്റ് ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും എന്നു ഇംഗ്ലീഷ് പത്രം ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റെക്കോർഡ് തുകക്ക് ലെസ്റ്റർ സിറ്റിയിൽ നിന്നു യുണൈറ്റഡിൽ എത്തിയ മഗ്വയറിന് നിലവിൽ എറിക് ടെൻ ഹാഗിന്റെ ടീമിൽ ഇടം ലഭിക്കാറില്ല.

എങ്കിലും ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. അതേപോലെ വരുന്ന ജൂണിൽ യുണൈറ്റഡ് കരാർ അവസാനിക്കുന്ന ബ്രസീൽ മധ്യനിര താരം ഫ്രഡിന്റെ കരാർ അവർ പുതുക്കില്ല എന്നും ജെയ്മി ജാക്സൺ ഗാർഡിയന് ആയി റിപ്പോർട്ട് ചെയ്യുന്നു. ഇരു താരങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട പരിശീലകൻ ടെൻ ഹാഗിന്‌ ഇവർ അടുത്ത സീസണിലും ടീമിൽ തുടരുന്നതിൽ താൽപ്പര്യം ഇല്ല എന്നത് വ്യക്തമാണ്.