യൂറോപ്പിൽ ചരിത്രമെഴുതി മാഞ്ചസ്റ്റർ സിറ്റി. ഈ സീസണിൽ നൂറിലധികം ഗോൾ നേടിയ ടീമായി മാറി മാഞ്ചസ്റ്റർ സിറ്റി. 102 ഗോളുകളാണ് പെപ്പ് ഗാർഡിയോളയുടെ മാൻ സിറ്റി നേടിയിരിക്കുന്നത്. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിയേക്കലിലും ഏറെ പിറകിലാണ് മറ്റു യൂറോപ്പ്യൻ ടീമുകൾ. 90 ഗോളുകളുമായി പിഎസ്ജിയാണ് സിറ്റിക്ക് തൊട്ടു പിന്നാലെ ഗോളടിയിൽ നിൽക്കുന്നത്.
മൂന്നാം സ്ഥാനത്ത് 78 ഗോളുകളുമായി ബാഴ്‌സലോണയും 71 ഗോളുകളുമായി സെവിയ്യയുമാണ് ലിസ്റ്റിൽ ഇടംനേടിയിരിക്കുന്നത്. ടോട്ടൻഹാം, ആഴ്‌സണൽ, ലിവർപൂൾ, എന്നി പ്രീമിയർ ലീഗ് ടീമുകളാണ് അഞ്ചു മുതൽ ഏഴുവരെ സ്ഥാനങ്ങളിൽ. എട്ടാം സ്ഥാനത്ത് റയലും ഒൻപതാമത് ബയേൺ മ്യൂണിക്കും പത്താം സ്ഥാനത് ബൊറൂസിയ ഡോർട്ട്മുണ്ടും ചെൽസിയുമാണ്.