ഒലെ വന്നു യുവതാരങ്ങൾക്ക് നല്ല കാലം, മക് ടോമിനേക്ക് പുതിയ കരാർ

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സ്കോഡ്ലാന്റ് യുവ താരം സ്കോട്ട് മക്ടോമിനേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ. മധ്യനിര താരമായ മക്ടോമിനേ പുതിയ കരാർ പ്രകാരം 2023 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. കരാർ ഒരു വർഷം കൂടെ നീട്ടാനുള്ള അവകാശവും കരാറിൽ യുണൈറ്റഡ് ചേർത്തിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി വഴി വളർന്നു വന്ന താരമാണ്‌ മക്ടോമിനേ. 2002 മുതൽ 2017 വരെ യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകളിൽ അംഗമായ താരത്തിന് ജോസ് മൗറീഞ്ഞോയാണ് അരങ്ങേറ്റം സമ്മാനിച്ചത്. യൂണിറ്റഡിനായി ഇതുവരെ 33 മത്സരങ്ങൾ കളിച്ച താരം സീനിയർ ടീമിൽ സ്ഥിരം ഒരിടമാകും ഇനി ലക്ഷ്യം വെക്കുക.