ഡോർട്ട്മുണ്ടിൽ നിന്ന് പരിശീലകനെ എത്തിച്ച് ഹഡെഴ്‌സ്ഫീൽഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ഹഡെഴ്‌സ്ഫീൽഡ് ടൌൺ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഡോർട്ട്മുണ്ട് ബി ടീം പരിശീലകൻ യാൻ സീവേർട്ടിനേയാണ് ക്ലബ്ബ് ഡേവിഡ് വാഗ്‌നർക്ക് പകരക്കാരനായി എത്തിക്കുന്നത്. 2015 ൽ വാഗ്‌നർ പരിശീലകനായി ചുമതല എൽക്കും മുൻപ് ഇതേ ബി ടീമിന്റെ പരിശീലകനായിരുന്നു.

36 വയസുകാരനായ സീവേർട്ട് രണ്ട് വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നിലവിൽ ലീഗിൽ ഏറ്റവും അവസാന സ്ഥാനാകാരായി നിൽക്കുന്ന ക്ലബ്ബിനെ 15 മത്സരങ്ങൾ മാത്രം ശേഷിക്കെ പ്രീമിയർ ലീഗ് തരം താഴ്ത്തലിൽ നിന്ന് രക്ഷിക്കുക എന്ന വലിയ ദൗത്യമാണ് സീവേർട്ടിന് ഉള്ളത്.