മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ ഏറെ മെച്ചപ്പെടാൻ ഉണ്ടെന്ന് പുതിയ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയർ. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഹ് ഫുട്ബോൾ ആണ് കളിക്കുന്നത്. പക്ഷെ പന്ത് കാലിൽ ഉള്ളത് മുതലെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകുന്നില്ല എന്ന് മഗ്വയർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പാസിംഗ് ഉൾപ്പെടെ എല്ലാം മെച്ചപ്പെടേണ്ടതുണ്ട് എന്ന് മഗ്വയർ പറഞ്ഞു.
പന്ത് ആത്മവിശ്വാസത്തോടെ നിയന്ത്രിക്കാൻ ആകണം എന്നും അഹങ്കരിക്കാനാവുന്ന പ്രകടനങ്ങൾ യുണൈറ്റഡ് നടത്തേണ്ടതുണ്ട് എന്നും യുണൈറ്റഡ് സെന്റ്ർ ബാക്ക് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മൂന്നു മത്സരങ്ങളിലും വിജയിക്കാൻ ആവാതെ കഷ്ടപൊടുകയാണ്. ആ അവസരത്തിൽ ആണ് മഗ്വയറിന്റെ പ്രതികരണം. വിജയിക്കേണ്ട മത്സരങ്ങളിലാണ് പോയന്റ് നഷ്ടപ്പെടുത്തുന്നത് എന്ന് മഗ്വയർ പറഞ്ഞു. പ്രകടനം മെച്ചപ്പെട്ടതാണെന്നും അതുകൊണ്ട് സമീപഭാവിയിൽ തന്നെ ഫലങ്ങൾ ഉണ്ടാകും എന്നും മഗ്വയർ പറഞ്ഞു.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)