മഗ്വയറിന്റെ ആഹ്ലാദ പ്രകടനം ലജ്ജാവഹം ആണെന്ന് റോയ് കീൻ

20211113 152756

ഇന്നലെ ഇംഗ്ലണ്ടും അൽബേനിയയും തമ്മിലുള്ള മത്സരത്തിൽ സ്കോർ ചെയ്ത ശേഷമുള്ള മഗ്വയറിന്റെ ആഹ്ലാദ പ്രകടനത്തെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ രംഗത്ത്. ഇന്നലെ ഗോൾ നേടിയ ശേഷം കയ്യിൽ ചെവി വെച്ച് കൊണ്ട് വിമർശകർക്കെതിരെയുള്ള മറുപടി ആയായിരുന്നു മഗ്വയറിന്റെ ആഹ്ലാദം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത കാലത്ത് നടന്ന മത്സരങ്ങളിൽ മഗ്വയറിന്റെ പ്രകടനങ്ങൾ വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ആ വിമർശനങ്ങൾക്ക് ഉള്ള മറുപടി ആയായിരുന്നു താരത്തിന്റെ ആഹ്ലാദം.

എന്നാൽ ഈ അഹ്ലാദ പ്രകടനം ലജ്ജാവഹമാണെന്ന് റോയ് കീൻ പറഞ്ഞു. അവസാന മാസങ്ങളിലെ മഗ്വയറിന്റെ പ്രകടനം വളരെ മോശമാണെന്നും അതുകൊണ്ട് തന്നെ ഇത്തരം ആരാധന പ്രകടനങ്ങൾ അദ്ദേഹത്തിന് നാണക്കേടാണെന്ന് കീൻ പറഞ്ഞു. എന്നാൽ തന്റേത് സ്വാഭാവിക ആഹ്ലാദനായിരുന്നു എന്ന് മഗ്വയർ പറഞ്ഞു.

Previous article“ബാറ്റിങിൽ ശ്രദ്ധ കൊടുക്കാനായി കോഹ്ലി എല്ലാ ക്യാപ്റ്റൻസിയും ഉപേക്ഷിക്കും” – രവി ശാസ്ത്രി
Next articleവാക്സിൻ എടുക്കില്ല, മുരളിയെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ല