“ബാറ്റിങിൽ ശ്രദ്ധ കൊടുക്കാനായി കോഹ്ലി എല്ലാ ക്യാപ്റ്റൻസിയും ഉപേക്ഷിക്കും” – രവി ശാസ്ത്രി

Virat Kohli Ravi Shasthri India

വിരാട് കോഹ്ലി ടി 20 ക്യാപ്റ്റൻസിക്ക് പിറകെ ഏകദിനത്തിലെയും ടെസ്റ്റിലെയും ക്യാപ്റ്റൻസിയും ഉപേക്ഷിക്കും എന്ന് സൂചന നൽകി മുൻ ഇന്ത്യൻ പരിശീലകൻ രവീ ശാസ്ത്രി. കോഹ്ലി ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താല്പര്യപ്പെടുന്നുണ്ട് എന്നും അതിനു വേണ്ടി ക്യാപ്റ്റൻസി ഉപേക്ഷിച്ചേക്കും എന്നും രവി ശാസ്ത്രി പറഞ്ഞു.

റെഡ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ അഞ്ച് വർഷമായി കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. സമീപഭാവിയിൽ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ കോഹ്ലി തയ്യാറായാൽ അത് സ്വാഭാവികമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇത് ഉടനടി സംഭവിക്കില്ല, പക്ഷേ അത് സംഭവികക്കും. വൈറ്റ് ബോൾ ക്രിക്കറ്റിലും ഇതുതന്നെ സംഭവിക്കാം, തനിക്ക് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുഅദ്ദേഹം പറഞ്ഞേക്കാം. ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന ആദ്യത്തെ ആളാകില്ല കോഹ്ലി. മുമ്പും പലരും ബാറ്റിംഗിൽ ശ്രദ്ധ കൊടുക്കാനായി ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്നും രവി ശാസ്ത്രി പറഞ്ഞു.

Previous articleആദ്യ ഫുട്‌സൽ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി മുഹമ്മദൻസും ഡെൽഹി എഫ് സിയും
Next articleമഗ്വയറിന്റെ ആഹ്ലാദ പ്രകടനം ലജ്ജാവഹം ആണെന്ന് റോയ് കീൻ